യു എ ഇയിലുള്ളവർക്ക് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്
ദുബൈ: യു എ ഇയിൽ ശക്തമായ തണുപ്പോട് കൂടിയ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണു കാലാവസ്ഥാ വ്യതിയാനമുണ്ടാകുക. ചൊവ്വാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും വടക്ക് കിഴക്ക് ഭാഗങ്ങളിൽ താഴ്ന്ന താപ നിലയും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കോസ്റ്റൽ ഏരിയകളിൽ മൂടൽ മഞ്ഞ് രൂപപ്പെടുമെന്നും അത് ദൂരക്കാഴ്ചക്ക് വിഘാതം സൃഷ്ടിക്കുമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
പൊതു ജനങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധപ്പെടുത്തുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും മുൻ കരുതലുകളെടുക്കുകയും ചെയ്യണം.
ചൊവ്വാഴ്ചയും ബുധനാഴ്ചയും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാറ്റ് ശക്തി കൂടാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa