ഹറം ക്രെയിൻ അപകടത്തിന് ഇരകളായവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം തുടരുന്നു
കൊലാലംബൂർ: ഹറം ക്രെയിൻ ദുരന്തത്തിനിരയായവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് നൽകുന്ന നഷ്ടപരിഹാര തുക വിതരണം തുടരുന്നു.
ദുരന്തത്തിന്നിരയായ മലേഷ്യൻ പൗരന്മാർക്കും ബന്ധുക്കൾക്കുമുള്ള നഷ്ടപരിഹാര തുകയുടെ വിതരണമാണു കഴിഞ്ഞ ദിവസം നടന്നത്.
അപകടത്തിൽ മരണപ്പെട്ട 7 മലേഷ്യൻ തീർത്ഥാടകരുടെ കുടുംബാംഗങ്ങൾക്കുള്ള 10 ലക്ഷം റിയാൽ വീതവും പരിക്കേറ്റ 3 തീർത്ഥാടകർക്ക് 5 ലക്ഷം റിയാൽ വീതവുമാണു വിതരണം ചെയ്തത്.
പുത്രജായ ഇസ്ലാമിക് കോംപ്ളക്സിൽ വെച്ച് മലേഷ്യയിലെ സൗദി അംബാസഡർ മഹ്മൂദ് ഹുസൈൻ സഈദ് ഖത്താൻ ആണു നഷ്ടപരിഹാരം തുക വിതരണം ചെയ്തത്.
2015 ലെ ഹജ്ജ് വേളയിലായിരുന്നു ഹറം പള്ളിയിലെ ക്രെയിൻ ദുരന്തമുണ്ടായത്. ദുരന്തത്തിൽ 111 ഹാജിമാരായിരുന്നു മരണപ്പെട്ടത്. ഇരകൾക്കെല്ലാം നഷ്ടപരിഹാരത്തുക നൽകുമെന്ന് സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസം മുംബ് ഇന്തോനേഷ്യൻ തീർഥാടകർക്കുള്ള നഷ്ടപരിഹാരത്തുക കൈമാറിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa