അനാവശ്യമായി ഹോണടിക്കുന്നവർക്ക് സൗദി മുറൂറിന്റെ മുന്നറിയിപ്പ്
റിയാദ്: വാഹനങ്ങളോടിക്കുംബോൾ ആവശ്യമില്ലാതെ ഹോണടിക്കുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
അനാവശ്യമായി ഹോണടിക്കുന്നത് മറ്റുള്ളവർക്ക് അലോസരം സൃഷ്ടിക്കുന്നതിനോടൊപ്പം ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്.
അനാവശ്യമായി ഹോണടിച്ച് മറ്റുള്ളവർക്ക് ശല്യം സൃഷ്ടിക്കുന്നവർക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുക.
അതേ സമയം തുരങ്കളിലൂടെ വാഹനങ്ങളോടിക്കുന്നവർക്കും സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. തുരങ്കങ്ങളിലൂടെ സഞ്ചരിക്കുംബോൾ ലൈറ്റ് ഓണാക്കാത്തവർക്കാണു മുന്നറിയിപ്പ് നൽകിയത്.
തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്ന സമയത്ത് വാഹനങ്ങളുടെ ലൈറ്റ് ഓൺ ചെയ്യാത്തവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെയായിരിക്കും പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa