സൗദിയിൽ വ്യാജ ഇഖാമയുണ്ടാക്കി വില്പന നടത്തുന്ന ഇന്ത്യക്കാരൻ പിടിയിൽ
ജിദ്ദ: വ്യാജ ഇഖാമകൾ നിർമ്മിക്കുന്ന ഇന്ത്യക്കാരൻ അടക്കമുള്ള രണ്ടംഗ സംഘത്തെ മക്ക പ്രവിശ്യാ പോലീസ് പിടി കൂടി.
2498 വ്യാജ ഇഖാമകളാണു ഇവരിൽ നിന്നും പിടി കൂടിയത്. വ്യാജ ഹെൽത്ത് ഇൻഷൂറൻസ് കാർഡും വ്യാജ ഡ്രൈവിംഗ് ലൈസൻസുമെല്ലാം ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
വ്യാജ ഇഖാമകളും മറ്റു വ്യാജ രേഖകളും ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്ന മെഷീനുകളും മറ്റുമായാണു നിർമ്മാണത്തിനായി സജ്ജമാക്കിയ സ്ഥലത്ത് വെച്ച് ഇവരെ പിടിച്ചത്.
കഴിഞ്ഞ ദിവസം ഒരു എത്യോപ്യൻ വംശജനെയും വ്യാജ ഇഖാമകളും മറ്റു രേഖകളും നിർമ്മിച്ചതിനു മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലെക്ക് കൈമാറിയിട്ടുണ്ട്. വ്യാജ രേഖകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ആന്വേഷണങ്ങളാണു പ്രതികളെ കുടുക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa