ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ മലയാളിക്ക്
വെബ് ഡെസ്ക് : ഇന്ത്യയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലയാളി വിദ്യാർത്ഥിക്കാണൂ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വുഹാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണു വൈറസ് ബാധയുണ്ടായതായി സ്ഥിരീകരണം. ചൈനയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഈ മെഡിക്കൽ വിദ്യാർത്ഥി.
കേന്ദ്രസർക്കാർ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ഉന്നത തല യോഗവും വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.
വൈറസ് ബാധയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സർക്കാർ പ്രസ് റിലീസിൽ അറിയിച്ചു.
അതേ സമയം ന്യൂഡെൽഹി ആർ എം എൽ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലായിരുന്ന മുഴുവൻ പേരുടെയും ടെസ്റ്റ് റിസൽറ്റ് നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa