കബീര്‍ പാവുമ്പയുടെ പിതാവ് അന്തരിച്ചു.
റിയാദ്: ജീവന്‍ ടിവി സൗദി ബ്യൂറോ ക്യാമറാമാന്‍ കബീര്‍ പാവുമ്പയുടെ പിതാവ് കൊല്ലം പാവുമ്പ പള്ളിയുടെ വടക്കേതില്‍ (പൊക്കത്തില്‍) വീട്ടില്‍ ഖാദര്‍ കുഞ്ഞ് (66)അന്തരിച്ചു.
ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പാവുമ്പ മുസ്ലിം ജമായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്നു. മൃതദേഹം പാവുമ്പ മുസ്ലിം ജമായത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി.
മക്കള്‍: കബീര്‍ പാവുമ്പ (റിയാദ്), സീനത്ത്, നിസാര്‍, ഷീജ, സജീര്‍ (ജിദ്ദ), ഹസീന, അന്‍സാര്‍ (റിയാദ്). മരുമക്കള്‍: അബ്ദുല്‍ സലാം, സജീര്‍, സലീന, ജന്നത്, സജി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
