അനിൽ പനച്ചൂരാനും കൊല്ലം അഭിജിത്തും റിയാദിലെത്തി.
റിയാദ്: നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ൽ പങ്കെടുക്കാൻ പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനും പിന്നണി ഗായകൻ കൊല്ലം അഭിജിത്തും റിയാദിലെത്തി.
ഇരുവരേയും എയർപോർട്ടിൽ നവോദയ ഭാരവാഹികൾ പൂക്കൾ നൽകി സ്വീകരിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, സുരേഷ് സോമൻ, ബാബുജി, വികമലാൽ, ശ്രീരാജ്, രതീഷ്, ജോജി എന്നിവരാണ് എയർപോർട്ടിൽ സ്വീകരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് റിയാദ് എക്സിറ്റ് 18-ലെ നോഫാ ആഡിറ്റോറിയത്തിൽ നടക്കുന്ന ദശോത്സവം സാംസ്‌കാരിക സമ്മേളനം അനിൽ പനച്ചൂരാൻ ഉദ്ഘടനം ചെയ്യും. തുടർന്ന് കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
