ശനിയാഴ്ച മുതൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: ശനിയാഴ്ച മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സൗദിയിലെ 9 പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണു പ്രസ്താവനയിൽ പറയുന്നത്.

ഒൻപത് പ്രവിശ്യകളിൽ ഈ ദിവസങ്ങളിൽ മഴയും ഇടിമിന്നലുമെല്ലാം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മക്ക, മദീന, റിയാദ്, ഖസീം, ഹായിൽ, നോർത്തേൺ ബോഡർ, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ജൗഫ്, തബൂക്ക് എന്നീ പ്രവിശ്യകളിൽ ആയിരിക്കും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു. ചില ഏരിയകളിൽ താപ നില മൈനസ് ഡിഗ്രിയിലേക്ക് വരെ താഴ്ന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
