Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു

റിയാദ്: സൗദിയിൽ പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തി, സൗദി ആരാംകോ പുതിയ വില പ്രസിദ്ധീകരിച്ചു.

ജമാദുൽ ആഖിർ 22 അഥവാ ഫെബ്രുവരി 16 മുതൽ പുതിയ വിലയായിരിക്കും പ്രാബല്യത്തിൽ വരികയെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

91 പെട്രൊളിനു ഇനി മുതൽ ലിറ്ററിനു 1:55 റിയാലായിരിക്കും വില. 95 പെട്രോളിനു 2:11 റിയാലുമാണു പുതിയ വില നിശ്ചയിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുതുക്കിയ പെട്രോൾ വിലയിലാണു മാറ്റം വരിക. ഒക്ടോബറിലെ വില 91 പെട്രോളിനു 1:50 റിയാലും 91 പെട്രോളിനു 2:05 റിയാലുമായിരുന്നു.

അതേ സമയം ഇത് വരെയുള്ള രീതിയിൽ നിന്ന് മാറി ഇനി മുതൽ പെട്രോൾ വില ഓരോ മാസവും പുന:നിശ്ചയിക്കുമെന്ന് ആരാംകോ അറിയിച്ചു. ഇത് വരെ 3 മാസം കഴിയുംബോഴായിരുന്നു വില പുന:നിശ്ചയിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്