ഡാസിൽ ധമാക 2020 ശ്രദ്ധേയമായി
റിയാദ്: റിയാദിലെ കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളക്കൂട്ടം റിയാദ് നെസ്റ്റോ ഹൈപ്പർ അസ്സീസിയയിൽ അണിയിച്ചൊരുക്കിയ ഡാസിൽ ധമാക 2020 സംഗീതവും ചടുല നൃത്തങ്ങളും കൊണ്ട് വേദി ധന്യമാക്കി.
കൈരളി ടീവി താരങ്ങളായ ശിഹാബ് ഷാൻ ഷാബാന ഷാൻ ദമ്പതികളുടെ ഗാനങ്ങളും നൃത്തങ്ങളും കലർന്ന അത്യുഗ്രൻ പ്രകടനം റിയാദിലെ പ്രവാസി സമൂഹത്തിനു വേറിട്ട ഒരു അനുഭവമായിരുന്നു കാഴ്‌ച വെച്ചത്.

ജലീൽ കൊച്ചിൻ, ഷാനവാസ്, റിയാസ് റഹ്മാൻ , മനാഫ്, റിയാസ് , കബീർ , അജിത് , അൻഷാദ് എന്നിവരും കൂട്ടായ്മയിലെ മറ്റു അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി . സാംസ്‌കാരിക സമ്മേളനം എയർ ഇന്ത്യ മാനേജർ മാരിയപ്പൻ ഉത്ഘാടനം ചെയ്തു.
അൽ ജരീർ മെഡിക്കൽ ജനറൽ മാനേജർ ഫഹദ്, വിജയൻ നെയ്യാറ്റിൻകര, ഷാജി മഠത്തിൽ, റഹ്മാൻ മുനമ്പത്ത്, മണി പിള്ളൈ , നസ്രുദീൻ, ഷംനാദ് കരുനാഗപ്പള്ളി, ഹരികുമാർ, എന്നീ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.
പാചകം , ചിത്രരചനാ, മൈലാഞ്ചി ഇടൽ എന്നീ മത്സരങ്ങളും അരങ്ങേറി. അൽ ജരീർ മെഡിക്കൽ സെന്ററിന്റെയും അൽ അബീർ മെഡിക്കൽ സെന്ററിന്റെയും മെഡിക്കൽ ക്യാമ്പ് നടന്നു.
തസ്‌നിം റിയാസ് അവതാരകയായിരുന്നു പരിപാടികൾ ഷെർമിന റിയാസ്, ഷെമി ജലീൽ, മുംതാസ് നസീർ, നെജില ഫഹദ്, ശബാന അൻഷാദ്, സിന്ധു, ഹസീന സിയാദ് , ലീന ജനിസ്, സിനി , സുമയ്യ, രസാന, തബലിയ മിൻസിയ, ബബിത, ഹഫ്സ മനാഫ് എന്നിവർ നിയന്ത്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
