വിസിറ്റിംഗ് വിസക്കാർക്കും സൗദിയിലേക്ക് പോകാനാകില്ല
വെബ് ഡെസ്ക്: കൊറോണ വൈറസ് പ്രചരിക്കുന്നത് തടയുന്നതിനായി ഉംറ വിസക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ താത്ക്കാലിക വിലക്കിൻ്റെ പശ്ചാത്തലത്തിൽ വിസിറ്റിംഗ് വിസക്കാർക്ക് വിലക്ക് ബാധകാകുമോ എന്ന സംശയത്തിനു അറുതിയായി.
ട്രാവൽ ഏജൻ്റുമാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഉംറ തീർത്ഥാടകർക്ക് പുറമെ വിസിറ്റിംഗ് വിസക്കാർക്കും സൗദിയിലേക്ക് പ്രവേശന വിലക്ക് ബാധകമാകും എന്ന് ഉറപ്പായിരിക്കുകയാണ്.
കൊറോണ ഗുരുതരമായി ബാധിച്ച ചൈന,ഇറാൻ എന്നിവക്ക് പുറമെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ള ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസക്കാർക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻ്റുമാർക്ക് ലഭിച്ച സൗദി എയർവേസ് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
കരിപ്പൂർ അടക്കമുള്ള വിവിധ എയർപോർട്ടുകളിൽ നിന്ന് സൗദി അധികൃതരുടെ അറിയിപ്പിനെത്തുടർന്ന് നിരവധി ഉംറ തീർത്ഥാടകർക്ക് യാത്ര തുടരാനാകാതെ തിരികെ മടങ്ങേണ്ടി വന്നിരുന്നു.
വ്യഴാഴ്ച പുലർച്ചെയായിരുന്നു സൗദി അധികൃതർ വിലക്കിനെക്കുറിച്ച് പെട്ടെന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബഹ്രൈനിലും കുവൈത്തിലും അതത് രാജ്യങ്ങളിലെ പൗരന്മാർക്കും അവിടെയെത്തിയ ചില സൗദി പൗരന്മാർക്കും കൊറോണ ബാധിച്ചിരുന്നു. ഇവർ ഇറാനിൽ നിന്നെത്തിയവരായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa