പ്രവാസികൾക്ക് സന്തോഷമേകി പുതിയ അറിയിപ്പ് ; വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിലേക്ക് വിലക്കില്ല
വെബ്ഡെസ്ക്: കൊറോണ വൈറസ് പ്രചരിക്കുന്നതൊഴിവാക്കാൻ സൗദിയിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കിനിടെ, സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമേകി സൗദി എയർവേസിൻ്റെ പുതിയ സർക്കുലർ ഇന്ത്യയിലെ ട്രാവൽ ഏജൻ്റുമാർക്ക് ലഭിച്ചു.
നേരത്തെ അയച്ച സർക്കുലറിൽ ഉംറക്കാർക്കൊപ്പം വിസിറ്റിംഗ് വിസക്കാർക്കും വിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ചത് തിരുത്തിക്കൊണ്ടാണു പുതിയ സർക്കുലർ അയച്ചിട്ടുള്ളത്.
പുതിയ സർക്കുലർ പ്രകാരം ജോലി വിസ, ബിസിനസ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയുള്ള യാത്രക്കാർക്ക് സൗദിയിലേക്ക് പോകുന്നതിനു പ്രശ്നമില്ല എന്നാണു അറിയിച്ചിട്ടുള്ളത്.
സൗദിയിലെ പ്രവാസി സമൂഹത്തിനു വലിയ ആശ്വാസമായിരിക്കും ഈ തീരുമാനം. കാരണം നിരവധി പ്രവാസി കുടുംബങ്ങൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി സൗദിയിലേക്ക് പറക്കാനായി ടിക്കറ്റ് എടുത്ത് ഒരുങ്ങിയിരിക്കെയായിരുന്നു പുതിയ സാഹചര്യങ്ങൾ ഉണ്ടായത്.
നിലവിൽ ഉംറക്കാർക്കുള്ള വിലക്ക് എത്ര ദിവസം നില നിൽക്കുമെന്ന് നിരവധി ഉംറ തീർത്ഥാടകരാണു അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സാഹചര്യങ്ങൾ അനുകൂലമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa