യൂസുഫലിക്ക് സ്പെഷ്യൽ ഇഖാമ ലഭിച്ചത് സൗദി മാധ്യമങ്ങളിലും പ്രധാന വാർത്തയായി
ജിദ്ദ: പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലിക്ക് സൗദിയിലെ പ്രീമിയം ഇഖാമ ലഭിച്ച വാർത്ത സൗദിയിലെ ന്യൂസ് പോർട്ടലുകളിലും വലിയ വാർത്തയായി മാറിയിരിക്കുകയാണ്.

പ്രീമിയം ഇഖാമ നൽകുന്ന വകുപ്പിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്നെ യൂസുഫലി തനിക്ക് സ്പെഷ്യൽ ഇഖാമ ലഭിച്ചതിലുള്ള സന്തോഷം അറിയിച്ച് കൊണ്ട് സംസാരിക്കുന്ന വീഡിയോ പബ്ളിഷ് ചെയ്തതിനു പുറമെയാണു അറബ് ന്യൂസ് പോർട്ടലുകളിലും പ്രസ്തുത വാർത്ത ശ്രദ്ധേയമായത്.

ലുലു ഗ്രൂപ്പ് മേധാവിയും ഇന്ത്യൻ ബിസിനസുകാരനുമായ് യൂസുഫലിക്ക് സൗദിയുടെസ്പെഷ്യൽ ഇഖാമ ലഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു പ്രമുഖ അറബ് ന്യൂസ് പോർട്ടലുകൾ വാർത്ത പ്രസിദ്ധീകരിച്ചത്.

വിദേശികൾക്ക് സ്പോൺസറില്ലാതെ സ്വന്തമായി നിക്ഷേപം നടത്താനും വ്യാപാരങ്ങളും മറ്റു ഇടപാടുകൾ നടത്താനു സ്പെഷ്യൽ ഇഖാമ ലഭിക്കുന്നതോടെ സാധിക്കും. സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനും വരുന്നതിനും സൗദി പൗരന്മാർക്ക് ലഭിക്കുന്ന അതേ പരിഗണനയായിരിക്കും എയർപോർട്ടുകളിൽ ലഭിക്കുക.

സൗദി വിഷൻ 2030 ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പിലാകുന്ന വൻ മാറ്റങ്ങൾ ലോക വ്യവസായികൾ ഏറെ ആകാക്ഷയോടെയാണു നോക്കിക്കാണുന്നത് എന്ന് പറഞ്ഞ യുസുഫ് അലി സ്പെഷ്യൽ ഇഖാമ ലഭിച്ചതിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു.

സൗദിയിൽ നിന്ന് കാർഷിക വിളകളുടെ കയറ്റുമതി രംഗത്ത് പുതിയ മേഖല തുറക്കാൻ ലുലു വിനു സാധിക്കുമെന്നും സ്പെഷ്യൽ റെസിഡൻ്സി സൗകര്യം അതിനു സഹായകരമാകുമെന്നും യൂസുഫലി പറഞ്ഞു.

സൗദി അറേബ്യയുടെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി എല്ലാ ഇന്ത്യൻ ബിസിനസുകാരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത യൂസുഫലി സൗദി രാജാവിൻ്റെയും കിരീടാവകാശിയുടെയും ശക്തമായ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa