Sunday, April 20, 2025
Saudi ArabiaTop Stories

കൊറോണ; സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ അവധി

റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. എത്രകാലത്തേക്കാണ് സ്‌കൂളുകൾ അടച്ചിടുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

സർക്കാർ, പ്രൈവറ്റ് സ്‌കൂളുകളും, യൂണിവേഴ്സിറ്റികളും, ടെക്‌നിക്കൽ എഡ്യൂക്കേഷൻ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ താത്കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു.

കൊറോണ വൈറസ്ബാധയേറ്റ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഖതീഫിൽ നിന്ന് മുൻകരുതലെന്നോണം ആളുകൾ പുറത്തു പോവുന്നതിനും പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa