Sunday, September 22, 2024
Top StoriesU A E

യാത്ര ഒഴിവാക്കിയാലോ മാറ്റിവെച്ചാലോ ഫീസ് ഈടാക്കില്ലെന്ന് വിമാന കമ്പനികൾ

കോവിഡ് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കേ യാത്രക്കാർക്ക് പ്രതീക്ഷ നൽകി വിമാനകമ്പനികൾ. ഓരോ വിമാന കമ്പനികളും വ്യത്യസ്തമായ കാലയളവിലേക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

റീബുക്കിംഗിനും കാൻസലേഷനും ഫീസ് ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാന കമ്പനികൾ മുന്നോട്ട് വന്നത്.

മാർച്ച് നാലിനു മുൻപായി ടിക്കറ്റ് എടുത്ത മെയ് 31 നുള്ളിൽ യാത്ര ചെയ്യാനിരിക്കുന്നവർക്കാണ് എമിറേറ്റ്സ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇവർക്ക് പതിനൊന്ന് മാസത്തിനകം അനുയോജ്യമായ തിയ്യതികൾ തിരഞ്ഞെടുക്കാമെന്ന് എമിറേറ്റ്സ് ചീഫ് കൊമേഴ്സൽ ഒഫീസർ അദ്നാൻ ഖാസിം അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ ഫീസില്ലാതെ റീ ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാൻസലേഷന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. മെയ് 31 വരെയാണ് ഇൻഡിഗോ ഈ സൗകര്യം ഏർപ്പെടുത്തിയത്.

മെയ് 31 വരെ ഒമാൻ എയറും ഫീസിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസില്ലാതെ യാത്രാ സമയങ്ങളിൽ മാറ്റം വരുത്താനുള്ള സൗകര്യം വെള്ളിയാഴ്ച മുതലാണ് ഒമാൻ എയർ ആരംഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q