മുഴുവൻ വിസകളും ഈ മാസം 17 മുതൽ നിർത്തലാക്കുന്നതായി യുഎഇ
ദുബായ്: നയതന്ത്ര വിസ ഒഴികെയുള്ള മുഴുവൻ വിസകളും ഈ മാസം 17 മുതൽ നിർത്തലാക്കുന്നതായി യുഎഇ. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലെ പൗരന്മാരെ ഈ നിയമം പ്രതികൂലമായി ബാധിക്കും.
യുഎഇ യിൽ വിവിധങ്ങളായ വിസകൾ നിലവിൽ ഉണ്ട്. സന്ദർശക വിസ, തൊഴിൽ, വിനോദ സഞ്ചാരം തുടങ്ങി ജിസിസിയിൽ നിന്നുള്ളവർക്കുള്ള ഇ-വിസ, ട്രാൻസിറ്റ് വിസ, വിദ്യാർഥികൾക്കുള്ള വിസകൾ തുടങ്ങിയവയെല്ലാം തീരുമാനം ബാധിക്കുന്നവയിൽ പെട്ടതാണ്. ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുക തൊഴിലന്വേഷകരെയാണ്.
എന്നാൽ ഇതിനകം വിസ ലഭിച്ചവരെ നിയമം ബാധിക്കില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൻഷിപ് അറിയിച്ചു.
കോവിഡ് 19 നെതിരെയുള്ള ശക്തമായ സുരക്ഷാനടപടികളുടെ ഭാഗമാണ് ഈ തീരുമാനവും. എല്ലാ രാജ്യക്കാരുടെയും സുരക്ഷിതമായ ആരോഗ്യത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഐസിഎ വ്യക്തമാക്കി.
കൊറോണ ഭീഷണി മൂലം ദുബായിലെ വിവിധ ഹോട്ടലുകളിൽ നടക്കേണ്ടിയിരുന്ന പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം അവസാനം വരെയുള്ള പ്രോഗ്രാമുകളാണ് റദ്ദാക്കിയിട്ടുള്ളതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa