Friday, September 27, 2024
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്നടക്കം സൗദിയിലെത്തിയ 17 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചു; 36 പുതിയ കേസുകൾ

രാജ്യത്ത് 36 പുതിയ നോവൽ കൊറോണ വൈറസ് (COVID-19) കേസുകൾ കൂടി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

ഇന്ത്യ, മൊറോക്കോ, ബ്രിട്ടൻ, സ്പെയിൻ, ഇറാൻ, പാകിസ്ഥാൻ, കുവൈറ്റ്, ഇറാഖ്, യുഎസ്എ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 17 കേസുകളാണ് രേഖപ്പെടുത്തിയത്.

മുമ്പ് രോഗബാധിതരുമായി ബന്ധപ്പെട്ടിരുന്നവരുടെ മറ്റ് 19 കേസുകൾ സ്ഥിരീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

റിയാദിൽ 21, ഖത്തീഫിൽ 4, ജിദ്ദയിൽ 3, ദമ്മാമിൽ 3, ഹുഫൂഫിൽ 2, ജിദ്ദ, ധഹ്‌റാൻ, മുഹൈൽ ആസിർ എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

സൗദിയിൽ നോവൽ കൊറോണ വൈറസിന്റെ (COVID-19) ആകെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 274 കേസുകളാണെന്നും എട്ട് കേസുകൾ കൊറോണ മുക്തമായതായും മന്ത്രാലയം വ്യക്തമാക്കി.

COVID-19 മരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.

COVID-19 നെക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും ആരോഗ്യ കേന്ദ്രവുമായി (937) ആശയവിനിമയം നടത്താൻ ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യാർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q