സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു; പുതുതായി ബാധിച്ചവരിൽ കുടുതൽ പേരും റിയാദിലും ജിദ്ദയിലും
ജിദ്ദ: സൗദിയിൽ വീണ്ടും കൊറോണ-കോവിഡ്19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി 70 പേർക്കാണു വൈറസ് ബാധിച്ചിട്ടുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 344 ആയി ഉയർന്നിരിക്കുകയാണ്.
പുതുതായി വൈറസ് ബാധിച്ചവരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വന്ന 11 പേരുണ്ട്. ഇന്ത്യക്ക് പുറമെ, മൊറോക്കോ, ജോർദാൻ, ഫിലിപൈൻസ്, ബ്രിട്ടൺ, യു എ ഇ, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണു വൈറസ് ബാധയേറ്റിട്ടുള്ളത്.
റിയാദിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും മുംബ് വൈറസ് ബാധിച്ചവരുമായി ഇടപഴകിയ 58 പേർക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
ഇപ്പോൾ വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കപ്പെട്ടതിൽ 49 രോഗികൾ റിയാദിലാണുള്ളത്. 11 പേർ ജിദ്ദയിലും, രണ്ട് പേർ മക്കയിലും, മദീന, ദമാം, ഖതീഫ്, അൽബാഹ, ദഹ്രാൻ, തബൂക്ക്, ബീഷ, ഹഫർ ബാതിൻ തുടങ്ങിയ സ്ഥലങ്ങളിലുമാണുള്ളത്.
എയർപോർട്ടിൽ നിന്നും വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കപ്പെട്ടവരെ അവിടെ വെച്ച് തന്നെ ഐസൊലേഷനിലാക്കിയാണു ആശുപത്രികളിലേക്ക് മാറ്റുന്നത്.
അതേ സമയം ഇത് വരെയായി 8 രോഗികൾ കോവിഡ്19 വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa