Sunday, November 24, 2024
GCC

കോവിഡ് 19: ഖത്തറിൽ 470 ആയി, കുവൈറ്റിൽ പുതുതായി 17 പേർ, ഒമാനിൽ 9 പേർ,

ഖത്തറിൽ പുതുതായി 10 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 460 ആയി.

ഇതിൽ പത്തിൽ അഞ്ച് പേരും വിദേശയാത്ര നടത്തി തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ബാക്കിയുള്ള അഞ്ചു പേർ പ്രവാസികളാണ്.

ഇതിനിടെ ഖത്തറിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 10 സ്വദേശികളെ ശരിയായ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ അധികൃതർ പിടികൂടി. ഇവരെ കൂടുതൽ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറും.

യുഎഇയിൽ പുതുതായി 13 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 153 ആയി.

ഇന്ത്യക്കാരനടക്കം ഏഴുപേർ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. യുഎഇയിൽ ഇതുവരെ 38 രോഗികൾ രോഗമുക്തി നേടി.

ഒമാനിൽ പുതുതായി മലയാളിയടക്കം 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ രോഗബാധിതരുടെ എണ്ണം 48 ആയി.

മലയാളിക്ക് ഇതാദ്യമായാണ് കേരളത്തിനുപുറത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. കണ്ണൂർ കതിരൂർ സ്വദേശിയായ 53 കാരനാണ് രോഗം എന്നാണ് അറിയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa