തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി റിയാലിനെതിരെ രൂപയുടെ വിനിമയ നിരക്ക് 20 കടന്നു

ജിദ്ദ: സൗദി റിയാലുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 20 കടന്നു. പ്രമുഖ ഓൺലൈൻ മണി കൺവർട്ടർ സൈറ്റിൽ ഒരു സൗദി റിയാലിനു 20.24 ആണു രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക്.

യു എ ഇ ദിർഹമിനെതിരെ ഇന്നത്തെ രൂപയുടെ വിനിമയ നിരക്ക് 20.69 ആയിട്ടുണ്ട്. 20.87 ആണ് ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക്.

ഒമാൻ റിയാലിന് 197.47 രൂപയും ബഹ്‌റൈൻ ദിനാറിന്‌ 201.39 രൂപയും കുവൈത്ത് ദിനാറിന് 243.98 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

ഒരു യു എസ് ഡോളറിനു ഓൺലൈൻ കൺവർട്ടർ സൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക് 76.02 ഇന്ത്യൻ രൂപയാണ്.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലുണ്ടായ സാംബത്തിക അനിശ്ചിതത്വമാണു രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്