Saturday, September 28, 2024
Saudi ArabiaTop Stories

ഒഴിഞ്ഞ ഷെൽഫുകൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ചയാൾ സൗദിയിൽ അറസ്റ്റിൽ.

നജ്‌റാൻ: സൗദിയിൽ മാർക്കറ്റിൽ ഭക്ഷ്യ ധാന്യങ്ങൾക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ വീഡിയോ എടുത്ത് പ്രചരിപ്പിച്ച സൗദി പൗരൻ അറസ്റ്റിലായി .

സൗദി അറേബ്യയിലെ നജ്റാനിലാണ് സംഭവം. സൂപ്പർമാർക്കറ്റിലെ ഒഴിഞ്ഞ ഷെൽഫുകൾ വീഡിയോ എടുത്ത് കൊണ്ട്, ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടെന്ന രീതിയിൽ ഇയാൾ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽ പെട്ട പോലീസ് ഇതിനെ കുറിച്ച് അന്വേഷിക്കുകയും, വിപുലീകരണത്തിന്റെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ചിത്രീകരിച്ചതാണ് പ്രസ്തുത വീഡിയോ എന്ന് കണ്ടെത്തുകയും ചെയ്തു.

തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുവെന്ന് നജ്‌റാൻ പോലീസിന്റെ മാധ്യമ വക്താവ് അറിയിച്ചു.

കൊറോണ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ നിലനിൽക്കെ, നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കനത്ത പിഴയും, ജയിൽ ശിക്ഷയും നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q