ലേബർ ക്യാമ്പിൽ പാക്കിസ്ഥാനിയുടെ വെട്ടേറ്റ് മലയാളി മരിച്ചു
മസ്കറ്റ്: ഒമാനിൽ പാക്കിസ്ഥാനിയുടെ വെട്ടേറ്റ് മലയാളി മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് കൊല്ലപ്പെട്ടത്.
മസ്കത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബുറൈമി സാറായിലെ ലേബർ ക്യാമ്പിൽ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം നടന്നത്.
ബുറൈമിയിലെ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട രാജേഷ്. കൊലപാതകവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ക്യാമ്പിൽ തന്നെയുള്ള തമിഴ്നാട് സ്വദേശിക്കും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ സുഹാർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
പാക്കിസ്ഥാൻ സ്വദേശിയും തമിഴ്നാട്ടുകാരനും തമ്മിലുള്ള വാക്കുതർക്കത്തിൽ മധ്യസ്ഥതക്ക് ചെന്നപ്പോഴാണ് രാജേഷ് അക്രമിക്കപ്പെട്ടത് എന്നാണ് പ്രാധമിക വിവരങ്ങൾ. തലക്കേറ്റ മാരകമായ വെട്ടാണ് മരണകാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
