Monday, November 18, 2024
Saudi ArabiaTop Stories

സൗദിയിലെ എയർപോർട്ടുകളിലൂടെ ഇനി വസ്ത്രങ്ങൾക്കുള്ളിൽ പണമൊളിപ്പിച്ച് കടത്താമെന്ന ആഗ്രഹം വേണ്ട

ജിദ്ദ: സൗദിയിലെ എയർപോർട്ടുകളിൽ വസ്ത്രങ്ങൾക്കുള്ളിൽ പണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നവരെ പിടി കൂടുന്നതിനുള്ള കാമറകൾ സ്ഥാപിക്കുമെന്ന് കസ്റ്റംസുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

അതോടൊപ്പം ബാഗുകളുടെ പരിശോധനക്കായി സ്മാർട്ട് ടേബിളും എയർപോർട്ടുകളിൽ സ്ഥാപിക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

സൗദി എയർപോർട്ടുകളിൽ 60,000 റിയാലിലധികമുള്ള തുകക്ക് രേഖകൾ കാണിച്ചിരിക്കണമെന്നത് കസ്റ്റംസ് നിയമമാണ്.

അതോടൊപ്പം സൗദി എയർപോർട്ടുകളിൽ എത്തുംബോൾ കൈയിൽ സ്വർണ്ണം, ആഭരണങ്ങൾ ഫോറിൻ കറൻസി തുടങ്ങി 60,000 റിയാലിലധികം വില മതിക്കുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ അവ കസ്റ്റംസിൽ ബോധ്യപ്പെടുത്തുകയും വേണം.

കസ്റ്റംസിനെ ബോധ്യപ്പെടുത്താതിരിക്കുകയും പിടിക്കപ്പെടുകയും ചെയ്താൽ വസ്തുവിൻ്റെ മൂല്യത്തിൻ്റെ 25% പിഴയായി അടക്കേണ്ടി വരും. ഈ തെറ്റ് ആവർത്തിക്കുന്ന പക്ഷം പിഴ വസ്തുവിൻ്റെ വിലയുടെ 50 ശതമാനമായി മാറും.

അതേ സമയം പിടിക്കപ്പെടുന്നയാൾ ഏതെങ്കിലും തരത്തിലും ക്രിമിനൽ കേസിലോ പണം വെളുപ്പിക്കൽ കേസിലോ ഉൾപ്പെട്ടയാളാണെങ്കിൽ മുഴുവൻ തുകയും പിടിച്ചെടുക്കുകയും പ്രതിയെ പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്യും.

ഇത്തരം പ്രതികളുടെ തുക മുഴുവൻ പിടിച്ചെടുക്കും,ഇവർ 10 വർഷത്തിൽ കവിയാത്ത ജയിൽ ശിക്ഷയോ 5 മില്ല്യനിൽ കവിയാത്ത തുക പിഴയടക്കുകയോ രണ്ട് ശിക്ഷയും ഒരുമിച്ചനുഭവിക്കുകയോ ചെയ്യേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്