3500 തൊഴിലാളികൾ മസ്ജിദുൽ ഹറമിൽ ഇപ്പോഴും കർമ്മനിരതരാണ്.
മക്ക: ലോക മുസ്ലിംകളുടെ സംഗമ കേന്ദ്രം ആരവമൊഴിഞ്ഞിട്ട് ആഴ്ചകളായി. വിശുദ്ധ ഗേഹം അണുവിമുക്തമാക്കുന്നതിനായി 89 മെഷീനുകളാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 3 ,500 തൊഴിലാളികളാണ് മസ്ജിദുൽ ഹറം അണുവിമുക്തമാക്കുന്ന ജോലിയേർപ്പെട്ടിരിക്കുന്നത്.
2160 ലിറ്റർ പരിസ്ഥിതി സൗഹൃദ സാനിറ്റൈസറുകൾ ഉപയോഗിച്ച് ദിവസവും ആറ് തവണയാണ് മസ്ജിദ് ക്ലീൻ ചെയ്യുന്നത്. പള്ളി മുഴുവനും പിയാസകളും യൂട്ടിലിറ്റികളും അടക്കം എല്ലായിടത്തും ഇവരുടെ കണ്ണും കയ്യും എത്തുന്നു.
ഇതിനുപുറമെ ഓരോ പരവതാനികളും ദിനേനയുള്ള വൃത്തിയാക്കലിന് പുറമെ അഞ്ച് ദിവസത്തിലൊരിക്കൽ പൂർണ്ണമായും വൃത്തിയാക്കുകയും ചെയ്യുന്നു. രണ്ട് വിശുദ്ധപള്ളി കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയെ ഉദ്ധരിച്ച് എസ്‌പിഎ പറഞ്ഞു.
സംസം കൂളറുകളും സംസം ജലധാരകളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും 450 തൊഴിലാളികളെയാണ് സുഖ്‌യ സംസം അഡ്മിനിസ്ട്രേഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. വിശുദ്ധ ഗേഹത്തിൽ ഏകദേശം 27,000 സംസം കൂളറുകളുണ്ട്.
സർവീസ് അഡ്മിനിസ്ട്രേഷൻ എല്ലാ മാനുവൽ, ഇലക്ട്രിക് വീൽചെയറുകളും അണുവിമുക്തമാക്കി. ഗ്രാൻഡ് പള്ളിയിലും പുറത്തും ഉള്ള എല്ലാ സർവീസ് പോയിന്റുകളിലും കൈയ്യുറകളും സാനിറ്റൈസറുകളും നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് (COVID-19) ഗ്രാൻഡ് മസ്ജിദിലേക്കും അതിന്റെ പിയാസയിലേക്കും പകരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പ്രസിഡൻസിയുടെ ഈ നടപടികൾ. വിശുദ്ധ ഗേഹത്തിലെത്തുന്ന സന്ദർശകരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്.
ഹറമിനെ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി 24/7 തൊഴിലാളികൾ പണിയെടുക്കുന്നു. ഇതിനായി അണുവിമുക്തമാക്കുന്ന തൊഴിലാളികളെ മൂന്ന് ഷിഫ്റ്റുകളായി തിരിച്ചിരിക്കുകയാണ്. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
തൊഴിലാളികൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശുദ്ധ ഗേഹത്തിലെത്തുന്ന ആരാധകരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർക്ക് ബോധവൽക്കരണം നടത്തി.
ക്ലീനിംഗ് പ്രൊസസുകൾക്കുള്ള എല്ലാ ദ്രാവകങ്ങളിലും കൃത്യമായ മിക്സിംഗ് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്.
സാനിറ്റൈസറുകളും ഡിറ്റർജന്റുകളും ശരിയായ രീതിയിൽ കലർത്താൻ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നുണ്ട്. കൂടാതെ, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa