സൗദിയിൽ 191 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 191 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വൈബ്സൈറ്റിൽ അറിയിച്ചു.
ഇന്നലെ വൈകുന്നേരം അറിയിച്ചിരുന്ന 140 രോഗികൾക്ക് പുറമെയാണു പുതുതായി 191 പേർക്ക് കൂടി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്തെ കോവിഡ്19 ബാധിച്ചവരുടെ എണ്ണം 331 ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറിയിച്ചത് പ്രകാരം വൈറസ് ബാധയിൽ നിന്ന് 420 പേർ മുക്തി നേടിയിട്ടുണ്ട്. ജിദ്ദയിൽ 122 പേർ, മക്കയിൽ 114 പേർ, റിയാദിൽ 62, ദമാമിൽ 32, നജ്രാനിൽ 15, ജിസാനിൽ 13, ത്വാഇഫിൽ 12, ഖതീഫിൽ 11, ബീഷയിൽ 11, അബ്ഹയിൽ 8, അൽ ബാഹയിൽ 4, മദീനയിൽ 4 ഹുഫൂഫിൽ 3, ബുറൈദയിൽ 2, അറാറിൽ 2, ഖോബാർ, ദഹ്രാൻ, ഖുൻഫുദ, നഈരിയ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണു സുഖപ്പെട്ടവരുടെ കണക്ക്.
ഇത് വരെ സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചത് 29 പേരാണ്. രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 2370 ആയി ഉയർന്നിട്ടുണ്ട്.
ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്. സുഖപ്പെട്ടവരും മരിച്ചവരും ആക്റ്റീവ് ആയിട്ടുള്ളവരുമടക്കം 710 പേർക്കാണ് റിയാദിൽ വൈറസ് ബാധയേറ്റത്.
മക്കയിൽ 465, ജിദ്ദയിൽ 339, മദീനയിൽ 238, ദമാമിൽ 143, ഖതീഫിൽ 136, ഹുഫൂഫിൽ 44, അൽ ഖോബാറിൽ 39, ത്വാഇഫിൽ 37, ദഹ്രാനിൽ 36, തബൂക്കിൽ 32 എന്നിങ്ങനെയാണു പ്രധാനമായും വൈറസ് ബാധയേറ്റവരുടെ വിവരങ്ങൾ.
വൈറസ് ബാധയേൽക്കാതിരിക്കാനായി ആരോഗ്യ വിഭാഗം നിർദ്ദേശിച്ച മുൻ കരുതലുകൾ പാലിക്കണമെന്ന് പൊതു ജനങ്ങളോട് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.
വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ജിദ്ദയിലെ ചില ഡിസ്റ്റ്രിക്കുകളിൽ മുഴുവൻ സമയ കർഫ്യൂവും ഐസൊലേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa