തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

കൊറോണപ്പേടി: മലയാളി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ദുബൈ: കൊറോണപ്പേടിയെത്തുടർന്ന് പ്രവാസി മലയാളി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കൊല്ലം പ്രാക്കുളം മായാവിലാസിൽ അശോകൻ ആണു മരിച്ചത്. 47 വയസ്സായിരുന്നു.

ജബൽ അലി ഇൻഡസ്റ്റ്രിയൽ ഏരിയയിൽ ജോലി ചെയ്യുകയായിരുന്ന അശോകൻ ചില ശാരീരികാസുഖങ്ങൾക്ക് മരുന്നുകൾ കഴിച്ച് കൊണ്ടിരുന്ന വ്യക്തിയായിരുന്നു.

കൊറോണ സംബന്ധിച്ചുള്ള ആകുലതകൾ ഇദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. അതേ സമയം പരിശോധനകളിൽ ഇദ്ദേഹത്തിനു അസുഖം ബാധിച്ചതായി റിപ്പോർട്ടുകളൊന്നുമില്ലെന്നാണു അറിയാൻ സാധിച്ചത്.

നാട്ടിലേക്ക് അടുത്തൊന്നും വിമാന സർവീസ് ഇല്ലെന്നുള്ളത് ഇദ്ദേഹത്തിനു വലിയ വിഷമം ഉണ്ടാക്കിയിരുന്നു. പലരോടും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് വിളിച്ച് അന്വേഷിച്ചിരുന്നു.

ഞരമ്പുകൾ മുറിച്ച ശേഷം കെട്ടിടത്തത്തിന്റെ മുകളിൽ നിന്ന് ചാടിയ ഇദ്ദേഹം ഒരു മിനി ബസിനു മുകളിലേക്കാണ് വീണത്. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. അശോകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്