Friday, November 15, 2024
Saudi ArabiaTop Stories

കൊറോണ പ്രതിസന്ധി തുടരുകയാണെങ്കിൽ തറാവീഹും പെരുന്നാൾ നമസ്ക്കാരവും വീടുകളിൽ വെച്ച് നിർവ്വഹിക്കുക: സൗദി ഗ്രാൻഡ് മുഫ്തി

റിയാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ അധികാരികൾ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികൾ അടച്ചിടുന്നത് തുടരുന്ന പക്ഷം ആളുകൾക്ക് അവരുടെ വീടുകളിൽ തറാവീദ്, ഈദ് നമസ്കാരങ്ങൾ നിർവ്വഹിക്കാമെന്ന് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ആലു ശൈഖ് അറിയിച്ചു..

നിലവിലെ കൊറോണ വൈറസ് സാഹചര്യത്തിന്റെ വെളിച്ചത്തിൽ പുണ്യ റമദാൻ മാസത്തിൽ തറാവീഹ് നമസ്ക്കാരവുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളും ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിനിടെയാണു ഗ്രാൻഡ് മുഫ്തി തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

കൊറോണ വൈറസ് പ്രതിരോധ നടപടികളോടെ ഈ വർഷം പള്ളികളിൽ അവ നിർവ്വഹിക്കാൻ കഴിയാത്തതിനാൽ, വിശുദ്ധ മാസത്തിലെ അനുഗ്രഹീത രാത്രികൾ പരമാവധി പ്രയോജനപ്പെടുത്താൻ ആളുകൾക്ക് അവരുടെ വീടുകളിൽ വെച്ച് ആരാധനകൾ നിർവ്വഹിക്കാമെന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു. മുഹമ്മദ് നബി (സ) തന്റെ വീട്ടിൽ പ്രാർത്ഥന നടത്തിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തറാവീഹ് നമസ്കാരം സുന്നത്ത് ആണെന്നും നിർബന്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കിൽ തുറന്ന പ്രാർത്ഥനാ സ്ഥലങ്ങളിലും പ്രത്യേക പള്ളികളിലും ഈദ് നമസ്ക്കാരം നിർവ്വഹിക്കാൻ സാധിക്കാതെ വരുന്ന സന്ദർഭത്തിൽ വീട്ടിൽ ഖുതുബ ഇല്ലാതെ തന്നെ ഈദ് നമസ്ക്കാരം നടത്താമെന്നും ഗ്രാൻഡ് മുഫ്തി അറിയിച്ചു.

റമളാൻ അവസാന ദിവസം സൂര്യാസ്തമയത്തോടെ തക്ബീർ ആരംഭിക്കാമെന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഫിത്ർ സകാത്ത് ഈദ് ദിനത്തിൽ രാവിലെ വരെ നൽകാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്