കോവിഡ്: കുവൈറ്റിൽ പുതിയതായി 93 രോഗികൾ, ഖത്തറിൽ 345, രണ്ടിടത്തും ഓരോ മരണം.
ഖത്തറിലും കുവൈറ്റിലും കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഖത്തറിൽ ഇതുവരെ 8 മരണം റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ മരണ സംഖ്യ ആറായി.
കുവൈറ്റിൽ 93 പേർക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 1751 ആയി ഉയർന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലെറെയും ഇന്ത്യക്കാരാണ്. 64 ഇന്ത്യക്കാർക്കാണ് ഇന്ന് കൊറോണ വൈറസ് പിടിപെട്ടത്. തുടക്കം മുതലേ രാജ്യത്തെ വിദേശികൾക്കിടയിൽ അനിയന്ത്രിതമായി വൈറസ് ബാധ കണ്ടെത്തുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ മരണ സംഖ്യ ആറായി. ബംഗ്ലാദേശ് പൗരനായ 68 വയസുകാരനാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്.
ഖത്തറിൽ ഇന്നലെ മാത്രം 345 കൊറോണ ബാധിതർ പുതുതായി റിപ്പോർട്ട് ചെയ്തു. കൊച്ചു രാജ്യമായ ഖത്തറിൽ ഇതോടെ രോഗ ബാധിതർ അയ്യായിരം കടന്നു.
ഖത്തറിലും ഇന്നലെ 59 കാരനായ ഒരു കോവിഡ് രോഗി മരിച്ചു. എന്നാൽ ഇയാൾ മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഖത്തറിൽ ഇതുവരെ 510 പേർ രോഗ വിമുക്തരായി. കുവൈറ്റിൽ ഇത് 280 ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa