ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചത് 10 ഇന്ത്യക്കാർ

ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണ-കോവിഡ് 19 ബാധിച്ച് മരിച്ചത് 10 ഇന്ത്യക്കാർ. പുതുതായി 4 പേരുടെ മരണ വിവരം കൂടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇന്ന് വെളിപ്പെടുത്തുകയായിരുന്നു.

അസ്ലം ഖാൻ

മഹാരാഷ്ട്രയിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും തെലുങ്കാനയിൽ നിന്നുമുള്ളവരുടെ മരണ വിവരമാണു പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരിച്ചവർ 4 പേരും 40 നും 54 നും ഇടയിൽ പ്രായം ഉള്ളവരായിരുന്നു.

നേരത്തെ 6 ഇന്ത്യക്കാരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ റിയാദിലും മദീനയിലും വെച്ച് മരിച്ച രണ്ട് മലയാളികളും ഉൾപ്പെടുന്നു. രണ്ട് മഹാരാഷ്ട്രക്കാർ, ഒരു തെലുങ്കാന സ്വദേശി, ഒരു യു പി സ്വദേശി എന്നിങ്ങനെയാണു നേരത്തെ മരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ.

ഇന്ന് മരണം സ്ഥിരീകരിച്ചതിൽ ഉൾപ്പെട്ട യു പി സ്വദേശി മുഹമ്മദ് അസ്ലം ഖാൻ (51) മക്കയിലെ ഹറം പദ്ധതിയുമായി ബന്ധപ്പെട്ട് ബിൻലാദിൻ കംബനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നയാളാണ്.

ഏപ്രിൽ 3 നു മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും അസ്ലം ഖാൻ്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ചയായി വെൻ്റിലേറ്ററിൽ ആയിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന അസ്ലം ഖാൻ്റെ കുടുംബം ജിദ്ദയിൽ ക്വാറൻ്റൈനിൽ കഴിയുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്