സൗദിയിലെ ആരോഗ്യമേഖലയിലെ വിദേശികളെല്ലാം കൊറോണയുമായി ബന്ധപ്പെട്ട് അവരുടെ നാടുകളിലേക്ക് മടങ്ങിയാൽ നാം എന്ത് ചെയ്യും? സൗദി എഴുത്തുകാരൻ്റേതാണു ചോദ്യം
ജിദ്ദ: സൗദിയിലെ നിലവിലുള്ള ആശുപത്രികളിലെല്ലാം ഇത്രയുമധികം വിദേശികൾ ആരോഗ്യ മേഖലയിൽ വിവിധ സേവനങ്ങൾ നൽകാൻ ഇല്ലായിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന് പ്രമുഖ സൗദി എഴുത്തുകാരനും പീഡിയാട്രീഷ്യനും കൂടിയായ ഹമൂദ് അബൂ ത്വാലിബ് ചോദിക്കുന്നു.
ഈ ഒരു പ്രത്യേക സാഹചര്യത്തിൽ വിദേശികളെ അവരുടെ രാജ്യം തിരിച്ച് വിളിക്കുന്നു എന്ന് സങ്കൽപ്പിച്ച് നോക്കൂ എന്നും അദ്ദേഹം പറയുന്നു. നമ്മുടെ ആരോഗ്യ മേഖലയിൽ വലിയ ശതമാനവും വിദേശികളാണെന്നത് ഓർക്കുക. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ട് ദേശീയ ആാരോഗ്യ സുരക്ഷ പദ്ധതി നാം തയ്യാറാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
ആരോഗ്യ മേഖലയിൽ സ്റ്റാഫുകളിൽ സൗദികളുടെ സാന്നിദ്ധ്യം വളരെ കുറവാണെന്നതാണു സത്യം. ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും ആരോഗ്യ മേഖലയിലെ സ്റ്റാഫുകൾ മിച്ചമാകുന്ന അവസ്ഥയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിരുദവും മറ്റു യോഗ്യതകളും ഉണ്ടാായിട്ടും ആരോഗ്യ മേഖലയിലെ നിരവധി ഉദ്യോഗാർഥികൾ ജോലി തേടി കാലങ്ങളോളം നടക്കുന്നു എന്നത് മനസ്സിലാക്കാൻ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗ്യതകളുണ്ടായിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സൗദി യുവതീ യുവാക്കളെ ഉദ്ദേശിച്ച് കൊണ്ടാണു ഹമൂദ് അബൂ ത്വാലിബ് ഈ ആശങ്ക പങ്ക് വെച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa