ഹിന്ദി ഭാഷയിലും കൊറോണ ബോധവത്ക്കരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: രാജ്യത്ത് കൊറോണ-കോവിഡ് വ്യാപനം തടയുന്നതിനായുള്ള സൗദി അധികൃതരുടെ പരിശ്രമങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു. അറബിയിലും ഇംഗ്ളീഷിലുമുള്ള ബോധവത്ക്കരണ സന്ദേശങ്ങൾക്ക് പുറമേ വദേശ തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിനായി വിദേശ ഭാഷകളിലും ബോധവത്ക്കരണ സന്ദേശങ്ങൾ നൽകുന്നത് ആരംഭിച്ച് കഴിഞ്ഞു.
ഇതിൻ്റെ തുടക്കമെന്നോണം ഹിന്ദി ഭാഷയിലുള്ള ബോധ വത്ക്കരണ സന്ദേശം സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിക്കഴിഞ്ഞു. ഹിന്ദിയിലുള്ള ടെക്സ്റ്റ് സന്ദേശത്തിനു പുറമേ വീഡിയോ മെസ്സേജും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഏറെ ഉപകാരപ്പെടും.
കൊറോണയുടെ ലക്ഷണങ്ങൾ (പനി, ശ്വാസതടസ്സം അല്ലെങ്കിൽ ചുമ) അനുഭവപ്പെടുമ്പോൾ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ പോയി ചികിത്സ തേടണമെന്ന് സന്ദേശത്തിൽ പറയുന്നു.
കൂടാതെ ഇഖാമ നൽകേണ്ടതില്ലെന്നും ചികിത്സ ഫ്രീ ആണെന്നും ഇഖാമ നിയമ ലംഘകർ ശിക്ഷിക്കപ്പെടില്ല എന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് പുതുതായി രേഖപ്പെടുത്തിയ കൊറോണ കേസുകളിൽ അധികവും ലേബർ ക്യാംബുകളിൽ നിന്നുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കിയതിനു പിറകേ, ലേബർ ക്യാംബുകളിൽ തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിനു അവരുടെ ഭാഷയിൽ സന്ദേശങ്ങൾ നൽകുമെന്ന്ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa