Wednesday, November 27, 2024
Saudi ArabiaTop Stories

രോഗികൾക്ക് മരുന്നുകൾ എത്തിക്കാൻ വളണ്ടിയറായി സൗദി രാജകുമാരിയും

റിയാദ്: കൊറോണ പ്രതിസന്ധികൾ മൂലം മരുന്നുകൾ കിട്ടാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് മരുന്നുകളെത്തിക്കുന്ന വളണ്ടിയർ സംഘത്തിൽ സജീവ സാന്നിദ്ധ്യം അറിയിച്ച് കൊണ്ട് സൗദി രാജകുമാരിയും. ഹിന്ദ് ബിൻത് അബ്ദുറഹ്മാൻ രാജകുമാരിയാണ് രോഗികൾക്ക് മരുന്നുകൾ എത്തിച്ച് നൽകുന്ന സേവനത്തിൽ വ്യാപൃതയായിട്ടുള്ളത്.

തനിക്ക് ഈ സേവനത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ഈ സംഘം വളരെ നല്ല പ്രവർത്തനമാണു കാഴ്ച വെക്കുന്നതെന്നും പറഞ്ഞ രാജകുമാരി സ്വന്തം നിലയിലും മരുന്നുകൾ വിതരണം ചെയ്യുന്നതിൽ പങ്കാളിയാകുമെന്നും അറിയിച്ചു.

നഈൻ കാംബയിനിൻ്റെ ഭാഗമായാണു മരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന പദ്ധതി നടക്കുന്നത്. നിരവധി വളണ്ടിയർമാർ ഇതിനായി സേവന മേഖലയിലുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ നേരിടുന്ന വിവിധ പ്രയാസങ്ങൾ പരിഹരിക്കുക എന്നതാണു നഈൻ കാംബയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണൽ യൂത്ത് എൻ‌ഡോവ്‌മെന്റ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണു കാംബയിൻ നടക്കുന്നത്.

രോഗികൾക്ക് മരുന്നുകൾ എത്തിച്ച് നൽകുക എന്നതിനു പുറമെ ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ച് നൽകുക, മൊബൈൽ ആശുപത്രികൾ സജ്ജമാക്കി സേവനം നൽകുക തുടങ്ങി വിവിധ സേവനങ്ങൾ നഈൻ കാംബയിൻ വഴി നൽകപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്