Wednesday, April 30, 2025
Saudi ArabiaTop Stories

ബഖാലകളിൽ ഇ-പെയ്മന്റ് നിർബന്ധമാക്കി സൗദി അറേബ്യ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ മുഴുവൻ ബഖാലകളും ഇ-പെയ്മെന്റിലേക്ക് മാറണമെന്ന് ബിനാമി ബിസിനസ് വിരുദ്ധ സമിതി.

മെയ് 10 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. വാണിജ്യ മന്ത്രാലയങ്ങളുമായും സൗദി മോണിറ്ററി ഏജൻസിയുമായും, മുനിസിപ്പൽ, ഗ്രാമീണ കാര്യാലയങ്ങളുമായും സഹകരിച്ചാണ് നടപടി.

കോവിഡ് വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ കൂടിയാണ് നടപടി. ഘട്ടം ഘട്ടമായി ഓൺലൈൻ പെയ്മെന്റ് നടപ്പിലാക്കുമെന്ന് ബിനാമി ബിസ്നസ് വിരുദ്ധ സമിതി മുൻപ് അറിയിച്ചിരുന്നു.

ബഖാലകൾക്കും സപ്ലൈ ഷോപ്പുകൾക്കും ഇ-പെയ്മെന്റ് നിർബന്ധമാക്കുന്നത് പണത്തിന്റെ പ്രചാരണം കുറക്കുന്നതിനു വേണ്ടിയാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa