സൗദിയിൽ പച്ചക്കറി മാർക്കറ്റിൽ റെയ്ഡ്; ഓടി രക്ഷപ്പെട്ട് കച്ചവടക്കാരും തൊഴിലാളികളും.
റിയാദ്: സൗദിയിൽ പച്ചക്കറി മാർക്കറ്റിൽ റൈഡിനെത്തിയവരെ കണ്ട് കച്ചവടക്കാരും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. റിയാദിലെ അൽ റബ്‌വ മാർക്കറ്റിലാണ് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് റൈഡ് നടത്തിയത്.
ഉദ്യോഗസ്ഥരെ കണ്ട് മാർക്കറ്റിലെ കച്ചവടക്കാരും വിദേശ തൊഴിലാളികളും ചിതറി ഓടുകയായിരുന്നു. കച്ചവടക്കാർ സ്വന്തം ഉത്പന്നങ്ങൾ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങൾ ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി.
കൊറോണ വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പാലിക്കേണ്ട പ്രതിരോധ മാർഗങ്ങളൊന്നും പാലിക്കാതെയാണ് മാർക്കറ്റുകളിൽ കച്ചവടം പൊടിപൊടിക്കുന്നത്.
ഇങ്ങനെയുള്ള പച്ചക്കറി മാർക്കറ്റുകളിലെ ജോലിയും കച്ചവടവും ചെയ്യുന്നതിലൂടെ മറ്റുള്ളവർക്ക് ആരോഗ്യ സുരക്ഷാ ഭീഷണി ഉയർത്തുകയാണ് ഇവർ ചെയ്യുന്നതെന്ന് പല സോഷ്യൽ മീഡിയ ചർച്ചകളും പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa