Sunday, September 22, 2024
Top StoriesWorld

കൊറോണ വൈറസ്: ചർമം ഇരുണ്ട് ചൈനീസ് ഡോക്ടർമാർ.

വെബ്‌ഡെസ്‌ക്: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നാണ് അസാധാരണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. രോഗികളെ ചികിത്സിക്കുന്നതിനിടെ കൊറോണ വൈറസ് ബാധിച്ച രണ്ട് ചൈനീസ് ഡോക്ടർമാർ മാരകമായ അസുഖത്തെ അതിജീവിച്ചു, എന്നാൽ ശേഷം അവരുടെ ചർമ്മം ഇരുണ്ടതായി നിറം മാറുകയായിരുന്നു..

42 കാരനായ ഡോ. ഹു വൈഫെംഗ്, ഡോ. യി ഫാൻ എന്നിവർക്ക് ജനുവരി 18 ന് വുഹാൻ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് -19 രോഗം കണ്ടെത്തിയത്.

ഗുരുതരാവസ്ഥയിലായ ഡോക്ടർമാരെ വുഹാൻ പൾമണറി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രോഗം മൂലം കരൾ തകരാറിലായതിനെത്തുടർന്ന് ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഡോക്ടർമാരുടെ ചർമ്മത്തിന്റെ നിറം മാറ്റിയതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

എന്നാൽ ചികിത്സയുടെ തുടക്കത്തിൽ ലഭിച്ച മരുന്ന് കാരണമാണ് അവരുടെ ചർമ്മം ഇരുണ്ടതായതെന്ന് ഒരു ഡോക്ടർ സംശയം പ്രകടിപ്പിക്കുന്നു.

യൂറോളജിസ്റ്റായ ഹു 99 ദിവസമായി കിടപ്പിലായിരുന്നു. ഫെബ്രുവരി 7 മുതൽ മാർച്ച് 22 വരെ ഇസി‌എം‌ഒ തെറാപ്പിക്ക് ശേഷം ഇപ്പോഴും വളരെ ദുർബലനാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ ലി ഷുഷെംഗ് പറഞ്ഞു.

യിയും, ഹുവും കൊറോണ വൈറസിനെകുറിച്ച് ലോകത്തെ ആദ്യം അറിയിച്ച ഡോ. ലി വെൻലിയാങിനൊപ്പം പ്രവർത്തിച്ചവരാണ്. കൊറോണ വൈറസിനെ പറ്റി ചൈനീസ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇദ്ദേഹം പോലീസ് കസ്റ്റഡിയിൽ പീഢിപ്പിക്കപ്പെട്ടത് ലോകത്ത് വൻ ചർച്ചയായിരുന്നു. ഫെബ്രുവരി 7 ന് അസുഖം മൂലം ഇദ്ദേഹം മരണപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q