വാഹനങ്ങളിലിരുന്ന് കൊണ്ട് തന്നെ കൊറോണ പരിശോധിക്കുന്നതിനുള്ള സംവിധാനം അൽ അഹ്സയിൽ നിലവിൽ വന്നു
അൽ അഹ്‌സ: ആളുകളെ അവരുടെ വാഹനങ്ങളിൽ നിന്ന് പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെ അൽ-അഹ്സ മുനിസിപ്പാലിറ്റി അതിന്റെ ആദ്യത്തെ സജീവ പരിശോധനാ കേന്ദ്രം ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് (COVID-19) അണുബാധ തടയുന്നതിനുള്ള മുൻകരുതൽ നടപടിയായ ഈ സംരംഭം അൽ അഹ്സ ഗവർണറേറ്റിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി നടത്തുന്നത്.
കിംഗ് ഫഹദ് റോഡിലുള്ള ടെസ്റ്റിംഗ് സ്റ്റേഷനിൽ നിരവധി സ്പെഷ്യലിസ്റ്റുകളും അൽ-അഹ്സ ഗവർണറേറ്റിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലുള്ള മെഡിക്കൽ സംഘവുമുണ്ട്.
കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും അഥവാ രോഗം ഉണ്ടെങ്കിൽ നേരത്തേ കണ്ടെത്തുന്നതിന് ഇത് സഹായിക്കും. ഇത് COVID-19 ന്റെ വ്യാപനം തടയാനും അണുബാധ നിയന്ത്രിക്കാനും സഹായിക്കും.
പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയും കോവിഡ് -19 വൈറസിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും നടപ്പിലാക്കാനുള്ള വിവേകപൂർണമായ ഗവൺമെന്റിന്റെ താൽപര്യം അൽ അഹ്‌സ മേയർ പ്രത്യേകം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa