ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

കൊറോണ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്ന രണ്ട് മലയാളികൾ ജിദ്ദയിലും മക്കയിലും മരണപ്പെട്ടു

ജിദ്ദ: കൊറോണ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്ന രണ്ട് മലയാളികൾ ജിദ്ദയിലും മക്കയിലും മരണപ്പെട്ടു.

തൊട്ടിയിൽ ഹസ്സൻ

മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയിൽ ഹസ്സൻ ആണ് ജിദ്ദയിൽ മരിച്ചത്. ഇദ്ദേഹത്തിനു പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പനി ശക്തമായതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണു മരണം എന്നാണു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മക്കയിൽ കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മദാണു മരിച്ചത്. കൊറോണ ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹത്തെ പരിശോധിച്ചിരുന്നു. എന്നാൽ റിസൽറ്റ് അറിയും മുംബെ റൂമിൽ വെച്ചാണു മരണം സംഭവിച്ചത്.

നളേറ്റിൽ മുഹമ്മദ്

റിയാദിലുള്ള ഇദ്ദേഹത്തിൻ്റെ മകൻ ഫോൺ ചെയ്തപ്പോൾ പ്രതികരണം ഇല്ലാതിരുന്നതിനാൽ തുടർന്ന് നടത്തിയ അനേഷണത്തിലാണു റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്