Sunday, April 20, 2025
Saudi ArabiaTop Stories

കർഫ്യു ഇളവിനിടയിൽ ഇന്നും സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ; രോഗികളുടെ എണ്ണം 20,000 കടന്നു.

റിയാദ്: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ മാത്രം 1,266 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 20,077 ആയി ഉയർന്നു.

2,784 പേർ ഇതുവരെ കൊറോണ ബാധയിൽ നിന്നും മുക്തരായിട്ടുണ്ട്. പുതുതായി രോഗത്തിൽ നിന്നും മുക്തരായവർ 253 പേരാണ്. നിലവിൽ 17,141 പേരാണ് ചികിത്സയിലുള്ളത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതലുള്ളത് മക്കയിലാണ്, 327 പേർ. മദീനയിൽ 273 ഉം, ജിദ്ദയിൽ 262 ഉം, റിയാദിൽ 171 ഉം കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

8 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചതിന് ശേഷം സൗദിയിൽ മരണപ്പെട്ടവരുടെ എണ്ണം 152 ആയി.

അതെ സമയം ലോക്ക് ഡൗണിൽ ഭാഗിക ഇളവ് വരുത്തി എന്നതിനർത്ഥം കൊറോണ ഭീഷണി ഇല്ലാതായി എന്നല്ല എന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa