സൗദിയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പ്
ജിദ്ദ: സൗദിയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളായ സ്വദേശികൾക്കും വിദേശികൾക്കും സൗദി പബ്ളിക് പ്രോസിക്യൂഷൻ വീണ്ടും മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരത്തുന്ന സൗദികൾക്കും വിദേശികൾക്കും അഞ്ച് വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം.
ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഹറം കാര്യ വകുപ്പ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയും കിംവദന്തികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകൾ വിശ്വസനീയമായ വാർത്താ ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ വിഭാഗം പിടി കൂടിയിരുന്നു.
ഭക്ഷണത്തിനു ക്ഷാമമുണ്ടെന്ന തരത്തിലും പള്ളികളിൽ നമസ്ക്കാരം പുനരാരംഭിക്കുമെന്ന തരത്തിലും കർഫ്യൂ ഒഴിവാക്കുമെന്ന തരത്തിലുമെല്ലാം വിവിധ തരത്തിലുള്ള കിംവദന്തികളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa