സൗദിയിൽ ഭക്ഷണസാധനങ്ങൾ ലഭിക്കാതെ പ്രയാസമനുഭവപ്പെടുന്നുണ്ടോ ? സൗദി അധികൃതർ തുണയായുണ്ട്
ജിദ്ദ; കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായുള്ള നടപടികൾ മൂലം രാജ്യത്ത് ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നതിനു പ്രയാസം അനുഭവപ്പെടുന്നവർക്ക് ആശ്വാസമായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ പദ്ധതി.

രാജ്യത്ത് ഭക്ഷണ സാധനങ്ങൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സ്വദേശികളും വിദേശികളുമെല്ലാം ഈ പദ്ധതി വിനിയോഗിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
ഭക്ഷണ സാധനങ്ങൾ ആവശ്യമുള്ളവർ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ കസ്റ്റമർ കെയർ നംബറായ 19911 ലേക്ക് വിളിക്കുകയോ https://mlsd.gov.sa/ar/node/555642 എന്ന ലിങ്ക് വഴി രെജിസ്റ്റ്രേഷൻ നടത്തുകയോ ആണു ചെയ്യേണ്ടത്.
കഴിഞ്ഞ മാസം മന്ത്രാലയം ‘ഗ്വദാഉനാ വാഹിദ്’ എന്ന പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. 500 മില്യൻ റിയാലായിരുന്നു ഇതിനായി നീക്കി വെച്ചത്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിനു കുടുംബങ്ങൾക്കും വ്യക്തികൾക്കുമാണു ഈ പദ്ധതി വഴി ഇത് വരെ ഭക്ഷണ സാധനങ്ങൾ ലഭ്യമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa