നാട്ടിലേക്ക് മടങ്ങേണ്ടവർ രജിസ്റ്റർ ചെയ്യാൻ ദുബൈ ഇന്ത്യൻ എംബസിയുടെ മലയാളം വീഡിയോ ആഹ്വാനം.
ദുബൈ: കോവിഡിന്റെ പാശ്ചാത്തലത്തിൽ വീണ്ടും രജിസ്ട്രേഷൻ ആഹ്വാനവുമായി ദുബൈ എംബസി. മലയാളത്തിലാണ് പുതിയ വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തു വിട്ടിരിക്കുന്നത്.

യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടവർ ദുബൈ കോൺസുലേറ്റിന്റെയൊ, അബൂദബിയിലെ ഇന്ത്യൻ എംബസിയുടെയോ വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് എംബസി അധികൃതർ മലയാളത്തിൽ വീഡിയോ പുറത്തിറക്കിയത്.
രജിസ്റ്റർ ചെയ്യേണ്ട രീതികളും നിബന്ധനകളും വെബ്സൈറ്റ് അഡ്രസ്സും പരാമർശിക്കുന്നതാണ് വീഡിയോ. ഓരോ വ്യക്തികളും വ്യത്യസ്തമായി ഫോം പൂരിപ്പിക്കണമെന്നും ഇതനുസരിച്ച് നാട്ടിലേക്ക് പോകാനുള്ള കുടുംബങ്ങളിലെ ഓരോരുത്തരും വ്യത്യസ്തമായി ഫോം പൂരിപ്പിക്കണമെന്നും വീഡിയോയിൽ പറയുന്നു.
നാട്ടിലേക്ക് പോകാനുള്ളവരുടെ വിവരം ശേഖരിക്കുന്നതിനാണ് രജിസ്ട്രേഷനെന്നാണ് വീഡിയോ പറയുന്നത്.
വിമാനസർവീസ് സംബന്ധിച്ച തീരുമാനമായിട്ടില്ല എന്നും അക്കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും ഇതിനായി എംബസിയുടെ വെബ്സൈറ്റോ മറ്റു ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളോ സന്ദർശിക്കണമെന്നും വീഡിയോ പറയുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa