ഖത്തറില്‍ വീടുകൾ കേന്ദ്രീകരിച്ച് ബ്യൂട്ടി പാർലറുകൾ: നടപടിക്കൊരുങ്ങി അധികൃതർ
ദോഹ: കോവിഡ്19 ന്റെ പാശ്ചാത്തലത്തിൽ രഹസ്യമായി വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ബ്യൂട്ടി പാർലർ മസാജ് സെന്റർ പോലുള്ളവക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ.
ഖത്തറില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം കേന്ദ്രങ്ങളെ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതിനെ മറികടന്നു കൊണ്ടാണ് രാജ്യത്ത് വീടുകള്‍ കേന്ദ്രീകരിച്ചു ബ്യൂട്ടീഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വീടുകളില്‍ എത്തി മുടിവെട്ടാനും മറ്റും അനുവാദമുണ്ടെങ്കിലും ഷോപ്പുകള്‍ക്ക് സമാനമായ സൗകര്യങ്ങള്‍ ഒരുക്കി വീടുകളില്‍ ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ നടത്തുന്നത് അനുവദനീയമല്ല.
കൊവിഡിന്റെ വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്ന നടപടികളാണ് ഇതെന്ന് അധികൃതർ ഉണർത്തുന്നു.
വീടുകള്‍ കേന്ദ്രീകരിച്ചു വ്യാപകമായ രീതിയില്‍ ഉപഭോക്താക്കളെ സ്വീകരിച്ചു കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്നും പിടിക്കപ്പെട്ടാൽ കര്‍ശനമായ ശിക്ഷകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa