Sunday, April 20, 2025
GCC

ആശ്വാസം: വ്യാഴാഴ്ച മുതൽ പ്രവാസികൾ മടങ്ങിത്തുടങ്ങും.

ഏറെ നാളത്തെ മുറവിളികൾക്കും കാത്തിരിപ്പിനും ശേഷം വ്യാഴാഴ്ച മുതൽ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി.

വിദേശത്തുള്ള ഇന്ത്യക്കാർ മെയ് 7 (വ്യാഴാഴ്ച) മുതൽ വിദേശങ്ങളിൽ നിന്ന് തിരിക്കും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന നൽകിയുള്ളതായിരിക്കും മടക്കം.

പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നു തന്നെ അവരുടെ പൂർണ പരിശോധനകൾക്ക് ശേഷമായിരിക്കും യാത്ര. കോവിഡ് രോഗ ബാധിതർക്ക് യാത്രാ അനുമതി ലഭിക്കില്ല.

രാജ്യത്ത് എത്തിയ ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് വീടുകളിലേക്കുള്ള മടക്കം അനുവദിക്കുക.

ടിക്കറ്റുകൾക്കുള്ള തുക യാത്രികർ തന്നെ കണ്ടെത്തണം. നിലവിൽ വിമാനമാർഗവും കപ്പൽ മാർഗവും ഇന്ത്യയിലേക്കുള്ള യാത്രകൾ പരിഗണിക്കുന്നുണ്ട്.

മാലിയിൽ നിന്ന് ആദ്യ കപ്പൽ എത്തുമെന്ന് സൂചനയുണ്ട്. ഗൾഫിൽ നിന്ന് പ്രതിദിന സർവീസ് ഉണ്ടാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa