പർപ്പിൾ കളർ പുഷ്പങ്ങളാൽ മനോഹാരിയായി അബഹയുടെ തെരുവുകൾ
അബഹ: മരങ്ങൾ പൂവിട്ടതോടെ സൗദി അറേബ്യയിലെ അബഹ നഗരം പർപ്പിൾ കളറിൽ മനോഹാരിയായി നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അസീറിന്റെ കേന്ദ്രമായ അബഹ, സൗമ്യമായ കാലാവസ്ഥ കാരണം സൗദി അറേബ്യയിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രം കൂടിയാണ്.
സസ്യജാലങ്ങളാൽ നിറഞ്ഞ നഗരത്തിൽ പർപ്പിൾ കളർ പുഷ്പങ്ങൾ വിരിയുന്ന ജകാരൻഡ മരങ്ങൾ നിരവധിയായി കാണപ്പെടുന്നുണ്ട്.
പുഷ്പങ്ങൾ വിരിഞ്ഞ ചിത്രങ്ങൾ സൗദി യുവതീ യുവാക്കൾ വിവിധ സോഷ്യൽ മീഡിയാ ഫ്ളാറ്റ്ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

അറബ് ലീഗിന്റെ അറബ് ടൂറിസം ഓർഗനൈസേഷൻ 2017 ൽ അബ്ഹയെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa