Sunday, April 20, 2025
Saudi ArabiaTop Stories

ബിനാമി ബിസിനസ്സുകൾക്ക് കൂട്ടു നിൽക്കുന്ന സൗദികൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണം: മുൻ പ്രോസിക്യൂഷൻ അംഗം

റിയാദ്: രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ തകർക്കുന്ന ബിനാമി ബിസിനസ്സുകൾക്ക് കൂട്ടു നിൽക്കുന്നവരെ കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്ന് ലീഗൽ കൺസൾട്ടന്റും മുൻ പബ്ലിക് പ്രോസിക്യൂഷൻ അംഗവുമായ മർവാൻ അബുൽ ജദായിൻ.

മക്ക ചേംബർ ഓഫ് കൊമേഴ്സിനു കീഴിലെ വാണിജ്യ കമ്മിറ്റി സംഘടിപ്പിച്ച ‘ബിനാമി പ്രവണതയില്ലാത്ത രാജ്യം’ എന്ന വിശയത്തിൽ നടന്ന ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശികളോട് ചേർന്നുള്ള ബിനാമി ബിസിനസ്സുകൾ രാജ്യത്തിനു വലിയ ക്ഷീണം വരുത്തുന്നുണ്ടെന്ന് കോൺഫറൻസ് വിലയിരുത്തി.

ദേശീയ സാമ്പത്തിക വ്യവസ്ഥയിൽ ബിനാമി ബിസിനസ് പ്രവണതകൾ ചെറുതല്ലാത്ത ഭീഷണിയുയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലില്ലായ്മക്കും സൗദി വത്കരണത്തിനും പരിഹാരം കാണുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത് എന്നദ്ദേഹം പറഞ്ഞു.

പല ബിസിനസ് മേഖലകളിലും 85 ശതമാനം വിദേശാധിപത്യമാണ്, ചില മേഖലകൾ ചില പ്രത്യേക രാജ്യക്കാരുടെ സമ്പൂർണ ആധിപത്യമാണെന്നും അബുൽ ജദായിൽ പറഞ്ഞു. ഇവിടെ സൗദി കച്ചവടക്കാരെ അടുപ്പിക്കുകകൂടിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ തുച്ചമായ സാമ്പത്തിക നേട്ടത്തിനു വേണ്ടി തങ്ങൾക്ക് ബുദ്ധിമുട്ടും പ്രയാസമൊന്നുമില്ല എന്ന ധാരണയിൽ ഇത്തരം ബിനാമി കച്ചവടം പ്രോത്സാഹിപ്പിക്കുന്ന പൗരന്മാർക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയായിരുന്നു.

രാജ്യത്ത് കൊറോണയുടെ പാശ്ചാത്തലത്തിൽ വീണ്ടും ബിനാമി ബിസിനസ് ചർച്ചയാവുകയാണ്. മലയാളികളടക്കമുള്ള വിദേശികളുടെ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് ബിനാമി വ്യവസ്ഥയിൽ നിലനിന്നുപോകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa