ഭീതി വേണ്ട; സൗദിയിൽ കൊറോണ ബാധിക്കുന്നത് വളരെ പരിമിതമായ തോതിൽ
ജിദ്ദ: സൗദിയിൽ കൊറോണ ടെസ്റ്റുകൾ വ്യാപകമായി നടക്കുംബോഴും പോസിറ്റീവ് കേസുകളുടെ ശരാശരി വളരെ കുറവാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

ലാബോറട്ടറി പരിശോധനകൾ തുടരുകയും ഇനിയും വിപുലപ്പെടുത്തുകയും ചെയ്യും. ആകെ പരിശോധിക്കുന്നതിൽ 8-10 ശതമാനം വരെയാണു പോസിറ്റീവ് കാണപ്പെടുന്നത്. ഇത് തുടക്കം മുതലുള്ള ശരാശരി കണക്കാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ജനങ്ങൾ ആശുപത്രികളിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുന്നതിനു മുംബ് തന്നെ അവരിലേക്ക് എത്തുകയാണു വ്യാപകമായ പരിശോധനകൾ കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. അത് വൈറസ് വ്യാപന കാലത്തോളം തുടരും
ഈ രീതി തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായിട്ടുണ്ട്. സൗദിയും ഇത് പോലെ നേരത്തെ തന്നെ വൈറസ് ബാധിച്ചവരെ കണ്ടെത്തുന്നതിനാണു ശ്രമിക്കുന്നത്.

അതേ സമയം കൊറോണ വൈറസ് ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും വ്യാപിക്കുന്നുണ്ടെന്നുമുള്ള യാഥാർത്ഥ്യം മറക്കാതെ വൈറസ് പ്രതിരോധത്തിനായുള്ള മുൻ കരുതലുകളിൽ വിട്ടു വീഴ്ച പാടില്ലെന്നും മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa