ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മദീനയിലെ വിവിധ ഡിസ്റ്റ്രിക്കുകളിൽ കർഫ്യൂവിൽ ഇളവ്

മദീന: കൊറോണ വൈറസ് വ്യാപനത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെ സൗദി ആഭ്യന്തര മന്ത്രാലയം മദീനയിലെ വിവിധ ഡിസ്റ്റ്രിക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന പൂർണ്ണ കർഫ്യൂവിൽ ഇളവ് അനുവദിച്ചു.

ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരമാണു ഇളവ് അനുവദിക്കുന്നത്. ഇത് പ്രകാരം ശുറൈബാത്ത്, ബനീ ളഫ്ർ, ഖർബാൻ, അൽ ജുമുഅ, ഇസ്കാനിൻ്റെ ഭാഗം, ബനീ ഖദ്ര എന്നിവിടങ്ങളിലാണു കർഫ്യൂവിൽ ഇളവ് അനുവദിച്ചത്.

മുകളിൽ പരാമർശിച്ച ഡിസ്റ്റ്രിക്കിലുള്ള ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കായി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പുറത്തിറങ്ങാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്