Sunday, April 20, 2025
Saudi ArabiaTop Stories

കൊറോണ ഭേദമാകുന്നതിനുള്ള കാലയളവിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയ വാക്താവ് വ്യക്തമാക്കി

ജിദ്ദ: ക്ഷയ രോഗത്തിനുള്ള വാക്സിൻ കൊറോണയെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

ഇത് വരെ തെളിവുകൾ ഒന്നും ലഭിക്കാതെ ചർച്ച ചെയ്യപ്പെടുന്ന ഒരു സിദ്ധാന്തം മാത്രമാണിതെന്നാണു ആരോഗ്യ മന്ത്രാലയ വാക്താവ് അഭിപ്രായപ്പെട്ടത്.

കൊറോണയിൽ നിന്നും മുക്തി നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവ് രണ്ട് ദിവസവും ഏറ്റവും കൂടിയ കാലയളവ് 3 ആഴ്ചയുമാണെന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി വെളിപ്പെടുത്തി.

ലാബോറട്ടറി പരിശോധനയിൽ ഒരു വ്യക്തിക്ക് നെഗറ്റീവ് റിസൽട്ട് കാണിക്കാൻ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി രണ്ട് ദിവസം മുതൽ 5 ആഴ്ച വരെ സമയമെടുക്കാം.

രോഗ മുക്തി നേടി ആരോഗ്യ പരിരക്ഷയിൽ കഴിയുന്ന ഒരു രോഗിക്ക് തുടർന്ന് നടത്തുന്ന പരിശോധനയിൽ ആദ്യ തവണ റിസൽറ്റ് പോസിറ്റീവ് ആയി കണ്ടെക്കാം. എന്നാൽ ഇതിനർത്ഥം വൈറസ് അയാളിൽ ആക്റ്റീവ് ആയി നിൽക്കുന്നു എന്നല്ല, മറിച്ച് വൈറസിൻ്റെ അവശിഷ്ടങ്ങൾ ആക്റ്റീവ് അല്ലാത്ത രീതിയിൽ അയാളുടെ ബോഡിയിൽ ഉണ്ടെന്നു മാത്രമാണു അർത്ഥമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്