തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ലുലു, അൽ ഒതൈം എന്നിവ വഴി സംസം വിതരണം നടത്തും

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംസം കാനുകൾ വിതരണം ചെയ്യുന്നതിനു ചുമതലപ്പെടുത്തിയ റീട്ടെയിൽ കംബനികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

ഈ ആഴ്ചയുടെ അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണു റീട്ടെയിൽ കംബനികളുമായി കരാർ ചെയ്യുന്നത്.

ഇത് പ്രകാരം അൽ ഒതൈം സൂപ്പർ മാർക്കറ്റ്, ലുലു സൂപ്പർ മാർക്കറ്റ് എന്നിവ വഴി സംസം വിതരണം ചെയ്യൽ ഇരു കംബനികളുമായി കരാർ ഒപ്പിടുന്നതോടെ ആരംഭിക്കും.

ആവശ്യമായ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും ലുലുവിലും ഒതൈമിലും സംസം കാനുകൾ വിതരണം ചെയ്യുക.

കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി മക്കയിലെ കുദൈയിലെ സംസം വിതരണ കേന്ദ്രത്തിലെ സംസം കാനുകളുടെ വിതരണം നേരത്തെ നിർത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്