Sunday, April 20, 2025
QatarTop Stories

ഖത്തർ അനുമതി നിഷേധിച്ചു; തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി, നട്ടം തിരിഞ്ഞ് യാത്രക്കാർ

ദോഹ: ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള എയർ ഇന്ത്യ വിമാനം ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കി.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്ക് ഖത്തറിലേക്ക് പുറപ്പടേണ്ടിയിരുന്ന വിമാനം വൈകിട്ട് മൂന്നു മണിക്കു ശേഷവും പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്.

ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. എന്നാൽ അനുമതി ലഭിക്കാത്തതിനുള്ള കാരണം വ്യക്തമല്ല.

അതേസമയം, ഇന്ന് നാട്ടിലേക്ക് പുറപ്പെടാനിരുന്ന 183 ഓളം പ്രവാസികളാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ആശങ്കയിലായിരിക്കുന്നത്. മിക്കവരും വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം  അറിഞ്ഞത്.

വന്ദേ ഭാരത് മിഷൻ പദ്ധതിയിൽ ആദ്യമായാണ് ഒരുവിമാനം ഇത്തരത്തിൽ റദ്ദാക്കപ്പെടുന്നത്. കുടുംബമടക്കം നാട്ടിലേക്ക് മടങ്ങുന്നവർ താമസിക്കുന്ന റൂം ഒഴിവാക്കിയായിരുന്നു മടങ്ങിയത്. ഇനി എങ്ങോട്ട് പോകണമെന്ന ആശങ്കയായിരുന്നു പലരുടേയും മുഖത്ത്.

എന്നാൽ വിമാനം റദ്ദാക്കിയ ശേഷം അനിശ്ചിതത്വത്തിലായ ഇവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ അനുമതി നൽകിയ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിരുന്നില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa